Monday, April 29, 2024
indiaNewspolitics

ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും

ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. തജിക്കിസ്ഥാനിലെ ദുഷാന്‍ബെയില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിര്‍ച്ച്വലായാവും മോദിയുടെ പങ്കാളിത്തം. അഫ്ഗാനിസ്ഥാനിലെ സാഹചര്യം ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചയാവും. അഫ്ഗാനിസ്ഥാന്‍, ഷാങ്ഹായി സഹകരണ സംഘടനയിലെ നിരീക്ഷക പദവിയുള്ള രാജ്യമാണ്. ഈ സാഹചര്യത്തില്‍ പുതിയ താലിബാന്‍ ഭരണകൂടത്തിലെ നേതാക്കള്‍ ഉച്ചകോടിയില്‍ സംസാരിച്ചേക്കും. അഫ്ഗാനിസ്ഥാനില്‍ എല്ലാവര്‍ക്കും പങ്കാളിത്തമുള്ള ഭരണസംവിധാനം എന്ന ആവശ്യം ഇന്ത്യ ഉച്ചകോടിയില്‍ ആവര്‍ത്തിക്കും.