Friday, May 17, 2024
EntertainmentkeralaNews

ഒരു ‘ തറ ഗുണ്ട ‘ അല്ല എന്ന് നീ തെളിയിച്ചു നിനക്ക് ഒരായിരം അഭിനന്ദനങ്ങള്‍ ദേവന്‍

പ്രിയ ജോജു,

കൊച്ചി: നിനക്ക് ഒരായിരം അഭിനന്ദനങ്ങള്‍, അനുമോദനങ്ങള്‍..                     കൂടാതെ ഒരായിരം നന്ദിയും.                                                                                     മലയാളം സിനിമയിലെ നായകന്മാരിലെ യഥാര്‍ത്ഥ പുരുഷനെ നിന്നില്‍ കാണാന്‍ കഴിഞ്ഞതില്‍ ആശംസകള്‍.                                                                                       കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന രാഷ്ട്രീയപാര്‍ട്ടിയുടെ റോഡ് ഉപരോധത്തില്‍, ഒരു കക്ഷി രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെ, പൗരന്റെ പൗരബോധത്തിന്റെ മാത്രം പിന്‍ബലത്തില്‍, ജോജു, നീ കാണിച്ച ഉത്തരവാദിത്വത്തിനാണ് ഈ ആശംസകള്‍ എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്.

ഒരു ‘ തറ ഗുണ്ട ‘ അല്ല എന്ന് നീ തെളിയിച്ചതിനാണ് ഈ ആശംസകളെന്ന് തുടര്‍ന്ന് പറയുന്നു. പുതിയ മലയാളത്തിന്റെ യുവത്വത്തിന്റെ പ്രതീകമായി, നെറികെട്ട കുറെ രാഷ്ട്രീയ വേഷധാരികള്‍ക്കു എതിരായി നീ ഉയര്‍ത്തിയ ശബ്ദത്തിനാണ് ഈ ആശംസകള്‍… ഉത്തരവാദിത്വമുള്ള ഒരു ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിലെ, അതും മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാഷ്ട്രീപാര്‍ട്ടിയിലെ പത്ത് പതിനഞ്ചു പേര് മാത്രം നടത്തിയ പ്രകടനത്തിനെതിരെ നീ പ്രതികരിച്ചതിനാണ് ഈ ആശംസകള്‍….

നിന്നെ ഒരു കള്ളുകുടിയനായി മുദ്രകുത്താന്‍ കാത്തിരുന്ന ഒരു ചെറിയ വിഭാഗം മാധ്യമ പ്രവര്‍ത്തകരെ നിരാശരാക്കി തിരിച്ചയച്ചതിനാണ് ഈ ആശംസകള്‍… ആവശ്യത്തിനും അനാവശ്യത്തിനും പേനകൊണ്ട് യുദ്ധം ചെയ്യുന്ന നിന്റെ സുഹൃത്തുക്കളായ സിനിമകരെ ഞെട്ടിച്ചതിനാണ് ഈ ആശംസകള്‍…

സത്യത്തില്‍ അവിടെ നിന്നോടൊപ്പം പ്രതികരിച്ചത് കുടിനിന്ന ജനങ്ങളും കൂടി ആണ്… ഞാന്‍ കണ്ട വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണത്… എന്നിട്ടും നിന്നെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് എന്തുകൊണ്ടാണ് ഓര്‍മ വെച്ച നാളു മുതല്‍ സിനിമ നടനാകാന്‍ ആഗ്രഹിച്ചു നീ ചിലവാക്കിയ വേദനകള്‍ക്കും അവഗണനകള്‍ക്കും ശേഷം നീ പിടിച്ചെടുത്ത നിന്റെ ഇപ്പോഴത്തെ ‘സ്ഥാനം ‘.. അതാണ് ഇവര്‍ക്കു സഹിക്കാനാവാത്തത്…
വാസ്തവത്തില്‍, ആരും ശ്രദ്ധിക്കാതെ പോകേണ്ടിയിരുന്ന ഈ ‘ പ്രകടനം ‘ നാലുപേരറിഞ്ഞത് നീ കാരണമല്ലേ അതെങ്കിലും നിന്നെ ക്രൂശിലേറ്റുന്നവര്‍ തിരിച്ചറിയേണ്ടതല്ലേ.

പ്രതികരിക്കുന്നവരെ കള്ളുകുടിയന്മാരും ലഹരി ഉപയോഗിക്കുന്നവരും ആയി മുദ്രകുത്തുന്ന നമ്മുടെ സമൂഹമല്ലേ ഇതിനു ഉത്തരവാദികള്‍.. പ്രതികരിക്കാനും സമരം ചെയ്യാനും ഉള്ള അവസരം ഉറപ്പിക്കുന്ന ഒരു ഭരണഘടന ആണ് നമുക്കുള്ളത്… അതിനു ഇന്ത്യയിലുള്ള സ്വാതന്ത്ര്യം മറ്റൊരു രാജ്യത്തും ഇല്ല, അനിയാ… പക്ഷെ, അത് മറ്റുള്ളവരുടെ പൗരവകാശത്തിന്റെ നെഞ്ചില്‍ ചവുട്ടി നിന്നുകൊണ്ടാവരുതെന്നു നീ പറഞ്ഞത് നൂറു ശതമാനം ശരിയാണ്, അനിയാ…’ ഞങ്ങളെ തല്ലേണ്ടമ്മാവാ, ഞങ്ങള്‍ നന്നാവില്ല ‘…. ഇതാണ് ഇവരുടെ മനോഭാവം… ജോജുവിനൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്ത് അവസാനിപ്പിക്കുന്നത്.