Wednesday, May 15, 2024
keralaNewsworld

മയക്കുമരുന്ന് വില്‍പ്പന; സംഘത്തിലെ നൈജീരിയന്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി : മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനി നൈജീരിയന്‍ സ്വദേശി നെടുമ്പാശേരിയില്‍ അറസ്റ്റില്‍.

 

 

 

 

 

 

 

 

 

നൈജീരിയന്‍ പൗരനായ റെമിജുസ് (38) നെയാണ് ബാംഗ്ലൂര്‍ മേദനഹള്ളിയിലെ ഫ്‌ലാറ്റില്‍ നിന്ന് നെടുമ്പാശേരി പോലീസ് പിടികൂടിയത്. ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനൊടുവില്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ടീം ബാംഗ്ലൂര്‍ മേദനഹള്ളിയിലെ ഫ്‌ലാറ്റ് വളഞ്ഞത്.                                                                                                                   

2016 ല്‍ ആണ് റെമിജുസ് മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയത്. വിസ പുതുക്കി നല്‍കാത്തതിനാല്‍ അനധികൃതമായി ബാംഗ്ലൂരില്‍ തങ്ങുകയായിരുന്നു. ഇതിനിടയില്‍ സ്റ്റുഡന്റ് വിസയില്‍ ഭാര്യയും നാട്ടിലെത്തി. കഴിഞ്ഞ നവംബറില്‍ 168 ഗ്രാം എം.ഡി.എം.എ യുമായി നാല് യുവാക്കളെ നെടുമ്പാശേരി കരിയാട് നിന്ന് പോലീസ് പിടികൂടിയിരുന്നു. ബാംഗ്ലൂരില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവരുന്ന വഴിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഇതിന്റെ അന്വേഷണമാണ് നൈജീരിയന്‍ പൗരനിലേക്ക് എത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് എം.ഡി.എം.എ പോലുള്ള മയക്ക് മരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍. മയക്കുമരുന്ന് ആവശ്യക്കാരെ സ്ഥലം പലവട്ടം മാറ്റി പറഞ്ഞ് ഒടുവില്‍ കിലോമീറ്ററുകള്‍ അകലെയെത്തിച്ചാണ് വില്‍പ്പന.