Tuesday, May 14, 2024
indiaNewsworld

പാകിസ്താനില്‍ മൂന്നാം ലോകമഹായുദ്ധം തുടങ്ങും; പാക് നേതാവ്

ഇസ്ലാമാബാദ് : ലോകശക്തികള്‍ പാകിസ്താനെ കീഴിലാക്കുമെന്നും – പാകിസ്താനില്‍ രണ്ട് മാസത്തിനുള്ളില്‍ മൂന്നാം ലോകമഹായുദ്ധം തുടങ്ങുമെന്ന് പാക് രാഷ്ട്രീയ നേതാവായ ഫൈസല്‍ റാസ അബീദി പറഞ്ഞു. ഒരു ലൈവ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു രഹസ്യ സന്ദേശം ഡീക്കോഡ് ചെയ്താണ് താന്‍ ഈ പ്രവചനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് റാസ അബീദി പറയുന്നു. ഇറാനെതിരായ ആക്രമണത്തിന് മുമ്പ് ലോകശക്തികള്‍ ആദ്യം പാകിസ്താനെ പിടിച്ചെടുക്കുമെന്നും മുന്‍ പാക് സെനറ്റര്‍ കൂടിയായ റാസ അബീദി അദ്ദേഹം പറയുന്നു.

ഒരു വ്യക്തിയാണ് ലോകം മുഴുവന്‍ നിയന്ത്രിക്കുന്നതെന്നും അയാളെ വീഡിയോ പരമ്പരയിലൂടെ താന്‍ തെളിയിക്കുമെന്നും അദ്ദേഹം പറയുന്നു.ലോകത്തെ ഇന്ധനപ്രതിസന്ധി മറ്റൊരു ലോകയുദ്ധത്തിലേക്കു നയിക്കുമോ എന്നതായിരുന്നു ചര്‍ച്ചയുടെ വിഷയം. കൊറോണ വൈറസും – എണ്ണയും തമ്മില്‍ ബന്ധമുണ്ട്. ലോക്ക്ഡൗണ്‍ ഒരു അവസരമായി ഉപയോഗിച്ച് എണ്ണ വില കുറയ്ക്കുകയും ലോകശക്തികള്‍ അടുത്ത 100 വര്‍ഷത്തേക്ക് എണ്ണ സംഭരിക്കുകയും ചെയ്തു. ഇപ്പോള്‍ ഡോളര്‍ വിനിമയം നിയന്ത്രിക്കുന്ന ആളുകളാണ് എണ്ണ വിലയും നിയന്ത്രിക്കുന്നത് .