Tuesday, April 30, 2024
keralaNews

എരുത്വാപ്പുഴയില്‍ രണ്ട് സ്ഥലത്ത് ഉരുള്‍ പൊട്ടല്‍.

മലയോര മേഖലയായ എരുമേലി ഗ്രാമ പഞ്ചായത്തിലെ പമ്പാവാലി എരുത്വാപ്പുഴയില്‍ രണ്ട് സ്ഥലത്ത് ഉരുള്‍ പൊട്ടല്‍.കീരിത്തോട് പനംതോട്ടത്തിൽ ജോസ് വി റ്റി , തെന്നിപ്പാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. നിരവധി വീടുകളിൽ മണ്ണും – വെള്ളവും കയറി. ഇനിയും നിരവധി  വീടുകൾ അപകട ഭീഷണിയിലുമാണ്. ഒഴുക്കിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നതാണ്  റോഡ് തകരാൻ കാരണമായത്.  ഇതു പോലെ റോഡിന്റെ വിവിധ ഭാഗങ്ങളിൽ
കുഴികൾ ഉണ്ടായി  റോഡ് തകർന്നിട്ടുണ്ട്.  ഇന്നലെ വെളുപ്പിന് ഒരു മണിയോടെയായിരുന്നു അപകടം. രാത്രിയിൽ മഴ പെയ്തു കൊണ്ടിരിക്കെ കീരിത്തോട് മലയിൽ നിന്നും ഉരുൾ പൊട്ടുകയായിരുന്നു.ഉരുൾ പൊട്ടലിൽ എരുത്വാപ്പുഴ – പമ്പാവാലി സമാന്തരറോഡരിലേക്ക്  ഒഴുകിയെത്തിയ  മണ്ണും – കല്ലും ഇവരുടെ  വീടുകളുടെ മേൽ പതിച്ചാണ്  വീടുകൾ  തകർന്നത്. ഉരുൾ പൊട്ടലിന്റെ ശബ്ദം കേട്ട്  ഉണർന്ന് വീട്ടിൽ നിന്നും ഇറങ്ങി ഓടുന്നതിനിടെ വീടിന് മേൽ മണ്ണ് വീണ് വീട് തകരുകയായിരുന്നു.
അത്ഭുതകരമായാണ് രണ്ട് വീട്ടിലുള്ളവരും  രക്ഷപെട്ടത്.ജോസിന്റെ വീടിന്റെ മുകളിൽ  അരകിലോമീറ്ററിലധികം ദൂരത്തിൽ നിന്നും ഉണ്ടായ ഉരുൾ പൊട്ടൽ രണ്ടായി തിരിഞ്ഞൊഴുകിയതാണ്  ജോബിന്റെ വീട് തകരാൻ കാരണമായത്. മണിക്കൂറുകൾക്കുള്ളിൽ എല്ലാം തകർന്നു.സമാന്തര റോഡിൽ പല സ്ഥലത്തും ഇത്തരത്തിൽ ശക്തമായ ഒഴുക്ക്  തുടരുകയാണ്.പല സ്ഥലത്തും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. അപകടത്തെ തുടർന്ന്  മേഖലയിലെ പതിനാല്  കുടുംബങ്ങളെ കണമല സാൻ തോം ഹൈസ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചതായും വാർഡംഗം  മറിയാമ്മ ജോസഫ് പറഞ്ഞു.നിരവധി വീടുകൾ വാസയോഗ്യമല്ലാതായിട്ടുണ്ട്.
തകർന്ന വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന അയൽവാസിയുടെ ഓട്ടോയും , ബൈക്കും ഒഴുക്കിൽപ്പെട്ടു. കാഞ്ഞിപ്പള്ളി ഡിവൈ എസ് പി
എൻ. ബാബുകുട്ടന്‍