Sunday, May 12, 2024
keralaNews

കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട: ഏഴ് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട സ്ത്രീ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍ . രണ്ടരക്കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ആകെ ഏഴ് പേര്‍ കസ്റ്റഡിയിലുണ്ട്. കസ്റ്റംസ് പ്രവിന്റീവ് വിഭാഗം വിമാനത്താവളത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തതെന്നും ഭട്കല്‍, വടകര, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായതെന്നും വിവരമുണ്ട്