Monday, April 29, 2024
indiakeralaNewspolitics

ശബരിമല വിഷയത്തില്‍ ബിജെപി നല്‍കിയ ഉറപ്പുകള്‍ പാലിച്ചിരിക്കും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ.

ശബരിമല വിഷയത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി നല്‍കിയ ഉറപ്പുകള്‍ പാലിച്ചിരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ഇപ്പോള്‍ അതിന് വേണ്ടിയുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും നദ്ദ പറഞ്ഞു. മിഷന്‍ കേരളത്തിന്റെ ഭാഗമായുള്ള രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ നദ്ദ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.കേരളത്തിലെ പ്രവര്‍ത്തനം വിലയിരുത്താനും തെരഞ്ഞെടുപ്പ് മുന്നൊരുക്കണങ്ങള്‍ ചര്‍ച്ച ചെയ്യാനും ആണ് താന്‍ എത്തിയത്. വിവിധ മേഖലകളില്‍ ഉള്ളവരുമായി ചര്‍ച്ച നടത്തും. ബിജെപിയ്ക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താനാകും. നിലവിലെ ബിജെപി സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് നേരിടാന്‍ പ്രാപ്തരാണ്. നേതാക്കളില്‍ വിശ്വാസമുണ്ട്. സംസ്ഥാന നേതൃത്വത്തില്‍ വിഭാഗീയതയില്ല. പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വന്തന്ത്ര്യം ഉണ്ട്.

സംസ്ഥാന സര്‍ക്കാരിനെതിരെ നിരവധി വിഷയങ്ങള്‍ ഉണ്ട്.കേരളത്തിലെ മന്ത്രിമാര്‍ പോക്കറ്റ് നിറക്കാന്‍ ആണ് ശ്രമിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കൂടാതെ വികസന പദ്ധതികളിലും അഴിമതിയാണ്. നിയമസഭാ സ്പീക്കര്‍ അടക്കം സ്വര്‍ണ്ണക്കടത്ത് കേസില്‍ പങ്കാളിയാണ്. ഈ വിഷയങ്ങള്‍ എല്ലാം ബിജെപി പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കും. പിണറായി വിജയന്‍ ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലു വിളിക്കുകയാണ്. സിഎജിയ്ക്ക് എതിരായ പ്രമേയം ഭരണഘടന വിരുദ്ധമാണ്.തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ശബരിമല വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തും എന്ന് കോണ്‍ഗ്രസ് പറയുന്നു. ശബരിമല പ്രശനത്തില്‍ ഒരു വാക്ക് പോലും രാഹുല്‍ ഗാന്ധി പറഞ്ഞില്ലെന്നും നദ്ദ പറഞ്ഞു.