Wednesday, April 24, 2024
keralaNews

പെരുമ്പാമ്പിനെ വാവ സുരേഷ് പിടികൂടി

താറാവുകളെ കൂടിനുള്ളില്‍ കയറി കടിച്ചുകൊന്ന കൂറ്റന്‍ പെരുമ്പാമ്പിനെ വാവ സുരേഷ് പിടികൂടി . കീഴാറ്റിങ്ങല്‍ മില്‍ക്കോ കിടാരിപാര്‍ക്കിനു സമീപത്ത് ബിനു നടത്തുന്ന ഫാമില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. താറാവുകള്‍ക്ക് തീറ്റയിടാനായി കൂട് തുറന്നപ്പോഴാണ് കൂടിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ടത്.തുടര്‍ന്ന് ഇവര്‍ വനംവകുപ്പിനെയും വാവ സുരേഷിനെയും വിവരമറിയിക്കുകയായിരുന്നു. 10.30-ഓടെ വാവ സുരേഷെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ വനംവകുപ്പിന് കൈമാറുമെന്ന് വാവ സുരേഷ് അറിയിച്ചു.