Thursday, May 2, 2024
keralaNews

ശബരിമല പാതയോരങ്ങളെ മാലിന്യ മുക്തമാക്കി .

പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി എരുമേലി പുണ്യം പൂങ്കാവനം കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍  ഇന്ന് രാവിലെ മുതല്‍ ശബരിമല പാത തുടങ്ങുന്ന 26- മൈല്‍ മുതല്‍ മണങ്ങല്ലൂര്‍ വരെയുള്ള റോഡിന്റെ ഇരുവശത്തും ഉള്ള പാതയോരങ്ങള്‍, ഡ്രീം ലാന്‍ഡ്, റോയല്‍ റബ്ബര്‍ ലാറ്റക്‌സ്, ഞാര്‍ക്കലകാവ് അമ്പലം, കാഞ്ഞിരപ്പള്ളി 1 -മൈല്‍ ശ്രീ ധര്‍മശാസ്താ അമ്പലം, st. ജോസഫ് ചര്‍ച്ച് കൂവപ്പള്ളി, മണങ്ങല്ലൂര്‍ മുസ്ലിം പള്ളി,കാഞ്ഞിരപ്പള്ളി സിവില്‍ ഡിഫെന്‍സ് സേനാഗംങ്ങള്‍,കൂവപ്പള്ളി പൗര സമിതി അംഗങ്ങള്‍, കൂവപ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ ക്ലബ്ബുകള്‍ ,എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കാട് വെട്ടിതെളിച്ചു മനോഹരമാക്കി അനുയോജ്യമായ പൂച്ചെടികള്‍ വച്ചു പുണ്യമാക്കി തീര്‍ത്തിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി കൂവപ്പളളിയിലും, മണങ്ങല്ലൂരും, നടന്ന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി DYSP ശ്രീ. സന്തോഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചിട്ടുള്ളതും, കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ ഇല്‍ നടന്ന സമ്മേളനം പുണ്യം പൂങ്കാവനം ജില്ലാ കോ -ഓര്‍ഡിനേറ്റരും, റിട്ട. അസിസ്റ്റന്റ് കമണ്ടന്റ് ശ്രീ. അശോക് കുമാര്‍ നിര്‍വഹിച്ചിട്ടുള്ളതും, സമ്മേളനത്തില്‍ ST. ജോസഫ് ചര്‍ച്ച് അസിസ്റ്റന്റ് വികാരി.മാര്‍ട്ടിന്‍ കുറ്റിക്കാട്ടു, കൂവപ്പള്ളി മുസ്ലിം പള്ളി അസിസ്റ്റന്റ് ഇമാം നൗഷാദ് മൗലവി, മണങ്ങലൂര്‍ മുസ്ലിം പള്ളി ഇമാം അലിയാര്‍ മൗലവി,ജനപ്രതിനിധികള്‍ ആയ K. R തങ്കപ്പന്‍, ജോജി, ബിജോയ്, അനീറ്റ ജോസഫ്, ജോന്‍സി, സിന്ധു മോഹന്‍, അബ്ദുല്‍ അസീസ് മണങ്ങലൂര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി പരിപാടികള്‍ക്കു എരുമേലി പുണ്യം പൂങ്കാവനം കോ -ഓര്‍ഡിനേറ്ററും, കാഞ്ഞിരപ്പള്ളി സബ് ഇന്‍സ്പെക്ടറും ആയ MS ഷിബു അധ്യക്ഷത വഹിച്ചു. പുണ്യം പൂങ്കാവനം എരുമേലി ടീം അംഗങ്ങള്‍ ആയ SI ജോര്‍ജ്കുട്ടി, ASI അനില്‍ പ്രകാശ്, CPO ജയലാല്‍, വിശാല്‍, വെണ്‍മണി പോലീസ് സ്റ്റേഷന്‍ SCPO ബിജു, പ്രവര്‍ത്തകരായ നിജില്‍ സോമന്‍, വിഷ്ണു. രാജന്‍,മനോജ്, മേരിക്കുട്ടി, സൂര്യ, ലത, ഷമീന, എന്നിവര്‍ നേതൃത്വം നല്‍കി .