Wednesday, May 22, 2024
keralaLocal NewsNews

മുക്കൂട്ടുതറയിൽ വാഹനാപകടം;മുട്ടപ്പള്ളി സ്വദേശി മരിച്ചു. 

എരുമേലി: മുക്കൂട്ടുതറ ഉണ്ടായ വാഹനാപകടത്തിൽ റിട്ടേ.അസി.വില്ലേജ് ഓഫീസർ മരിച്ചു. മുട്ടപ്പള്ളി സ്വദേശിയും മലമ്പാറക്കൽ റിട്ടേ.അസി.വില്ലേജ് ഓഫീസറു, കണമല ബാങ്ക് ബോർഡംഗവുമായ തമ്പി (67)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ  മുക്കൂട്ടുതറ മാറിടം വലക്ക് സമീപമായിരുന്നു അപകടം.ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു.ഉടനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.