Sunday, May 5, 2024
EntertainmentkeralaNews

ഫഹദ് ഫാസില്‍ ചിത്രം മാലികിന്റെ വ്യാജപതിപ്പ് ടെലഗ്രാമില്‍

ഫഹദ് ഫാസില്‍ ചിത്രം മാലികിന്റെ വ്യാജപതിപ്പ് ടെലഗ്രാമില്‍. ചിത്രം ടെലഗ്രാമില്‍ പ്രചരിച്ച് ഓ.ടി.ടി റിലീസിന് പിന്നാലെയാണ്. റിലീസായി മിനിറ്റുകള്‍ക്കകം തന്നെ ടെലഗ്രാമിലെ നിരവധി ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ പതിപ്പുകള്‍ പ്രത്യക്ഷപെട്ടു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദിനോടൊപ്പം നിമിഷ സജയന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു.27 കോടിയോളം മുതല്‍മുടക്കില്‍ ആന്റോ ജോസഫ് ഫിലിം കമ്ബനിയാണ് മാലിക് നിര്‍മ്മിച്ചിരിക്കുന്നത്.