Friday, May 17, 2024
keralaNews

മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച് മരിച്ചു

ദില്ലി: തിക്രിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച് മരിച്ചു.ഹരിയാനയിലെ ബഹദൂര്‍ഘട്ടിലാണ് അപകടമുണ്ടായത്.രാവിലെ 6.30ഓടെയായിരുന്നു അപകടം. പഞ്ചാബ് സ്വദേശികളാണ് കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളും. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.അമിതവേഗത്തിലെത്തിയെ ട്രക്ക് ഡിവൈഡറിലേക്ക് പാഞ്ഞുകയറി സ്ത്രീകളെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. അപകട സമയത്ത് സ്ത്രീകള്‍ ഡിവൈഡറില്‍ ഇരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തിന് പിന്നാലെ ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. രണ്ട് സ്ത്രീകള്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ 11 മാസമായി തുടരുന്ന കര്‍ഷകരുടെ സമരം നടക്കുന്ന ദില്ലി ബോര്‍ഡറിന് സമീപത്തുവച്ചാണ് അപകടമുണ്ടായിരിക്കുന്നത്. നേരത്തേയും സമാന സംഭവങ്ങള്‍ കഷകസമരത്തിനിടെ ഉണ്ടായിരുന്നു.