Friday, May 3, 2024
Local NewsNews

ശ്രീനിപുരത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

എരുമേലി:  മുക്കൂട്ടുതറ അസ്സീസി ആശുപത്രിയുടെയും ,  എരുമേലി അസ്സീസി ഹെൽത്ത്‌ സെന്ററിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രീനിപുരം കമ്മ്യൂണിറ്റി ഹാളിൽ നടന്നു.  ക്യാമ്പ്  ശ്രീനിപുരം വാർഡ് മെമ്പർ വി. ഐ. അജി  ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പ്രമേഹ പരിശോധന, രക്ത സമ്മർദ പരിശോധന, തൈറോയ്ഡ് പരിശോധന. ന്യൂറോപ്പതി പരിശോധന എന്നിവയുടെ സേവനം ഉണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തിയ ക്യാമ്പിൽ എൺപതോളം പേർ പങ്കെടുത്തു. ക്യാമ്പിൽ അസ്സീസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ആഗ്നൽ ഡൊമിനിക് അധ്യക്ഷത വഹിച്ചു. അസ്സീസി ഹോസ്പിറ്റൽ അസ്സോസിയേറ്റ് ഡയറക്ടർ ഫാ . ജിസ് ആനിക്കൽ, ഡോ. സജിൻ, എച് ആർ മാനേജർ സി. ജെറോമി, പി ആർ ഒ, തുടങ്ങിയവർ പങ്കെടുത്തു.