Monday, April 29, 2024
indiakeralaNews

ശബരിമലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ദര്‍ശനം നടത്തിയേക്കുമെന്ന് കേന്ദ്രമന്ത്രി

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയേക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ശബരിമലയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ചെയ്തുനല്‍കും. ശബരിമലയില്‍ നിലനില്‍ക്കുന്ന വനഭൂമിതര്‍ക്കത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി സംസാരിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലദര്‍ശനത്തിന് ശേഷമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ശബരിമലയ്ക്ക് വേണ്ടി ഏതുതരത്തിലുള്ള വികസന പദ്ധതികളും ആവിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. ദേവസ്വം ബോര്‍ഡോ, സംസ്ഥാന സര്‍ക്കാരോ ആവശ്യപ്പെടുന്ന എല്ലാ സഹായങ്ങളും നല്‍കും. കൃത്യമായ പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് മുന്‍പില്‍ സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായാല്‍ അതിനനുസരിച്ചുള്ള എല്ലാ പിന്തുണയും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകും.