Saturday, April 27, 2024
keralaLocal NewsNews

ഇരുമ്പൂന്നിക്കരയെ അമ്പാടിയാക്കി ജന്മാഷ്ടി ശോഭായാത്ര

എരുമേലി:ശബരിമല കാനനപാതയായ ഇരുമ്പൂന്നിക്കരയെ അമ്പാടിയാക്കി ശ്രീകൃഷ്ണജയന്തി ജന്മാഷ്ടി ശോഭായാത്ര ഭക്തി സാന്ദ്രമായി.ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് ഇരുമ്പൂന്നിക്കരയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം സംഘടിപ്പിച്ചത്. ശ്രീകൃഷ്ണനും -രാധയും -രുഗ്മിണിയുമടക്കം 50 ലധികം പുരാണ വേഷം ധരിച്ച കുട്ടികളും അമ്മമാരുമടക്കം നിരവധി പേര്‍ പങ്കെ
ടുത്തു. ഇരുമ്പൂന്നിക്കര ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭയാത്ര ബാലഭദ്ര ദേവീക്ഷേത്രത്തിലെത്തി സ്വീകരണം ഏറ്റുവാങ്ങി. ക്ഷേത്രം കമ്മറ്റിക്കാര്‍ പായസം നല്‍കിയാണ് ശോഭായാത്ര സ്വീകരിച്ചത്.തുടര്‍ന്ന് സമാപന കേന്ദ്രമായ ശ്രീ മഹാദേവ ക്ഷേത്രത്തിലെത്തിയ ശോഭയാത്ര ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് ഉറിയടിയും,ശോഭായാത്രയില്‍ വേഷമണിഞ്ഞ കുട്ടികള്‍ക്ക് സമ്മാനധാനവും നടത്തി. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ രാഗനന്ദയെയും ചടങ്ങില്‍ ആദരിച്ചു.
സ്വാഗത സംഘം രക്ഷാധികാരിമാരായ ബാബു ചെമ്പനാല്‍,ശ്രീഹര്‍ഷന്‍ വരമ്പനാല്‍,കൃഷ്ണന്‍ കുട്ടി വെള്ളറ, ഉപാധ്യക്ഷന്‍മാരായ ബാബു വയലില്‍, വിനോദ് പറപ്പള്ളില്‍,രജനി ചന്ദ്രശേഖരന്‍, ആഘോഷ പ്രമുഖ് രാജീവ് രാമകൃഷ്ണന്‍ പരപ്പളളി, സഹ ആഘോഷ പ്രമുഖ് രാകേഷ് മാങ്ങാട്ടുകുന്നേല്‍, നിധി പ്രമുഖ് സുനില്‍ വൈദ്യര്‍,പ്രചരണ പ്രമുഖ് ജിതിന്‍,പ്രചരണ പ്രമുഖ് സാബു കൊയ്പാമറ്റം, പ്രസാദ വിതരണം സുനില്‍ ഉറുമ്പില്‍,ഗതാഗതം രാഹുല്‍ മങ്ങാട്ടു കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.