Wednesday, May 15, 2024
keralaLocal NewsNews

ശരണ മന്ത്രങ്ങളുയരുന്ന  പുണ്യഭൂമിയായ എരുമേലിയെ അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി

എരുമേലി: ശരണ മന്ത്രങ്ങളുയരുന്ന പുണ്യഭൂമിയായ എരുമേലിയെ അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി മഹായാത്രകൾ.ശ്രീകൃഷ്ണൻ , രാഗ്മിണി, രാധ, കുചേലൻ അടക്കം 500 ലധികം പുരാണ വേഷം ധരിച്ചെത്തിയ കുട്ടികളുടെ  സംഘമാണ്  എരുമേലി അമ്പാടിയാക്കി മാറ്റിയത്.ഉറിയടിയും -ഭജനയും മഹാ ശോഭായാത്രക്ക് മാറ്റു കൂട്ടി.
അവൽ പ്രസാദ വിതരണവും നടന്നു.ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന എരുമേലിയിലെ  ആഘോഷ പരിപാടികൾക്ക് രാഷ്ട്രീയ സ്വയംസേവക സംഘം  പൊൻകുന്നം സംഘ ജില്ല കാര്യവാഹ് വി ആർ രതീഷ്  ഗോകുല പതാകയിൽ മാല ചാർത്തിയാണ് എരുമേലി ക്ഷേത്രാങ്കണത്തിൽ നിന്നും ശോഭയാത്ര ആരംഭിച്ചത്. തുടർന്ന് പത്തോളം സ്ഥലങ്ങളിൽ നിന്നെത്തിയ ശോഭായാത്രകൾ എരുമേലി ടൗണിൽ സംഘമിച്ച്  മഹാശോഭായാത്രയായി എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലേക്ക് എത്തുകയായിരുന്നു.
മഹാശോഭായാത്രയെ എരുമേലി സർവ്വസിദ്ധി വിനായക ക്ഷേത്രം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗണപതിയുടെ ഇഷ്ട വഴിപാടായ ഉണ്ണിയപ്പം നൽകിയാണ്  സ്വീകരിച്ചത്.ക്ഷേത്ര കമ്മറ്റി സെക്രട്ടറി മുരളീധരൻ പിള്ള,മോഹൻദാസ് ശ്രീരംഗം (ട്രഷറർ),.എരുമേലി ഉപസഭ രക്ഷാധികാരി വി.സി ചന്ദ്രൻകുട്ടി, വൈസ് പ്രസിഡന്റ് സേതുലക്ഷ്മി, വനിത സമാജം പ്രസിഡന്റ് അമ്മിണിയമ്മ, ശ്രീവിദ്യ, ഗോപിനാഥപിള്ള, പി കെ  കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.
ബി എം എസ് എരുമേലി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാശോഭായാത്രക്ക്  നൽകിയ സ്വീകരണത്തിന്റെ ഭാഗമായി കുടിവെള്ളം വിതരണം ചെയ്തു. മുണ്ടക്കയം മേഖല സെക്രട്ടറി കെ ആർ രതീഷ് മുക്കൂട്ടുതറ, രമേശ്, അജി, രാജു , സുമിത , അനീഷ്, രാജേഷ്, ഉണ്ണികൃഷ്ണൻ ,. മോഹനൻ , ബിനീഷ്, പ്രിനു , ഷിബു , സതീഷ് , സുനിൽ , ബിജു എന്നിവർ നേതൃത്വം നൽകി.
മഹാശോഭായാത്രക്ക് മണ്ഡലത്തിന്റെ സ്വാഗത സംഘം അധ്യക്ഷൻ എസ്. മനോജ് , ബാലഗോകുലം ജില്ല ഭഗിനി പ്രമുഖ്  ശ്രീകലാ പ്രമോദ്,  താലൂക്ക് അധ്യക്ഷൻ വി.പി മോഹനൻ കാളകെട്ടി, താലൂക്ക് സഹ കാര്യദർശി കെ.ഷിബു , ഭഗിനി പ്രമുഖ് ജിഷ ബിജു,  താലൂക്ക്  ആഘോഷ പ്രമുഖ്  വിഷ്ണു ഗോപാൽ,
എരുമേലി മണ്ഡലത്തിന്റെ ആഘോഷ പ്രമുഖ്  ഗോകുൽ പ്രമോദ്, സഹ ആഘോഷ പ്രമുഖ് ശ്രീരാജ് ,ആഘോഷ കമ്മറ്റി കൺവീനർമാരായ കിരൺ സതീഷ് , പി.പി സുനിൽകുമാർ , വൈശാഖ് വിക്രമൻ , സി.എം അനന്ദു, വിവിധ ശോഭായാത്രകളുടെ ഭാരവാഹികളായ  വൈഷ്ണവ് പാത്തിക്കക്കാവ്, അരുൺ സി എസ് , ശശി, പ്രഹ്ളാദൻ , സുമേഷ്, ചിദംബരം ആമക്കുന്ന് എന്നിവരും നേതൃത്വം നൽകി.