Monday, May 6, 2024
keralaNews

ശബരിമലയില്‍ ഭക്തര്‍ക്ക് 17 മുതല്‍ ദര്‍ശനത്തിന് അനുമതി

ശബരിമലയില്‍ ഭക്തര്‍ക്ക് അനുമതി. ഒരു ദിവസം 5000 ഭക്തര്‍ക്കാണ് ദര്‍ശന സൗകര്യം ഉണ്ടാവുക. ഈ മാസം 17 മുതലാണ് ദര്‍ശനം സൗകര്യം ഒരുക്കിയിരിക്കുന്നത്. കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഈ മാസം 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.പൂജകള്‍ പൂര്‍ത്തിയാക്കി ജൂലൈ 21 ന് രാത്രിയാണ് നട അടയ്ക്കുക. വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാന്‍ അനുവദിക്കുകയില്ല.വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനായി അനുമതിയുള്ളു.48 മണിക്കൂറിനള്ളില്‍ എടുത്ത കൊവിഡ് ആര്‍ ടി പി സി ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അല്ലെങ്കില്‍ കൊവിഡ് രണ്ട് ടോസ് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കുന്നത്.