Friday, May 17, 2024
keralaNewspolitics

ഷാജ് കിരണ്‍, സുഹൃത്ത് ഇബ്രാഹിം എന്നവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.

ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍, സുഹൃത്ത് ഇബ്രാഹിം എന്നവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എറണാകുളം പൊലീസ് ക്ലബിലാണ് ഇരുവരും ഹാജരായത്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് എത്തിയതെന്ന് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പറയാനുള്ള കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോട് പറയുമെന്ന് പറഞ്ഞ ഷാജ് കിരണ്‍, തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ടെന്നും പ്രതികരിച്ചു.

ഷാജ് കിരണും ഇബ്രഹാമും നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തീര്‍പ്പാക്കിയതിന് പിന്നാലെയാണ് ഇരുവരും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. കേസില്‍ ഇരുവരും പ്രതികളല്ലെന്നും അറസ്റ്റിന് തീരുമാനിച്ചിട്ടില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് സിംഗിള്‍ ബഞ്ച് ഹര്‍ജി തള്ളിയത്. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമെങ്കില്‍ 41 എ നോട്ടീസ് നല്‍കിയ ഇരുവരെയും വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. രഹസ്യ മൊഴി തിരുത്താന്‍ ഷാജ് കിരണും സുഹൃത്തും ദൂതനായി എത്തിയെന്ന് സ്വപ്ന വെളിപ്പെടുത്തിയതിന് പിന്നാലെ കേരളം വിട്ട ഇരുവരും അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി കോടതിയെ സമീപിച്ചത്. സ്വപ്ന സുരേഷ് തങ്ങളെ കെണിയില്‍പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടികാട്ടി ഷാജ് കിരണും ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു.

അതേസമയം, സ്വര്‍ണകടത്ത് കേസില്‍ ഷാജ് കിരണിന്റെയും സ്വപ്ന സുരേഷിന്റെയും വെളിപ്പെടുത്തലില്‍ ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് നിയമ നടപടിയിലേക്ക് കടക്കുകയാണ്. ഇരുവര്‍ക്കുമെതിരെ സഭ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കേടതിയില്‍ ഹര്‍ജി നല്‍കി. മാനനഷ്ടം, ക്രിമനിനല്‍ ഗൂഢാലോചന തുടങ്ങിയവ ആരോപിച്ചാണ് ഹര്‍ജി. മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ ബിലിവേഴ്‌സിന്റെ സാഹയത്തോടെ അമേരിക്കയിലേക്ക് കടത്തുന്നുണ്ടെന്നായിരുന്നു ഷാജ് കിരണ്‍ സ്വപനയോട് പറഞ്ഞത്. സ്വപ്ന സുരേഷ് നല്‍കിയ രഹസ്യ മൊഴിയിലും ഈ പരാമര്‍ശമുണ്ട്. ഈ പ്രസ്താവനകള്‍ സഭയേയും അനുബന്ധ സ്ഥാപനങ്ങളേയും അപകീര്‍ത്തിപ്പെടുത്തിയെന്നാണ് സഭയുടെ ഹര്‍ജിയിലുള്ളത്. കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.