Friday, March 29, 2024
keralaNews

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു.

ഡിസിസി അധ്യക്ഷ പട്ടികയില്‍ സമവായം കണ്ടെത്താനാകാതെ കെപിസിസി നേതൃത്വം. സാധ്യത പട്ടിക രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. കഴിവ് മാത്രമായിരിക്കണം മാനദണ്ഡമെന്നും പട്ടികയില്‍ യുവാക്കളുടെ കൂടുതല്‍ പങ്കാളിത്തം വേണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. അതേസമയം വിശദമായ കൂടിയാലോചന നടത്താതെ പട്ടിക തയ്യാറാക്കിയത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു.ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ അന്തിമ ചര്‍ച്ചകളിലേക്ക് കടന്നെങ്കിലും ഒറ്റപ്പെരിലേക്ക് എത്തുന്നതില്‍ നേതൃത്വം കുഴയുകയാണ്. പട്ടികയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്ന് കെ. സുധാകരന്‍ ആവര്‍ത്തിക്കുമ്പോഴും ചര്‍ച്ചകള്‍ ഇനിയും നീളുമെന്നാണ് സൂചന.