Monday, May 6, 2024
keralaNews

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങി ..രാവിലെ ദേവസ്വം മന്ത്രിയുടെ ഉന്നതതലയോഗം

ശബരിമല: വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തിട്ടുള്ള തീര്‍ത്ഥാടകരെ തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി.
നിലക്കലില്‍ നിന്ന് പുലര്‍ച്ചെ മൂന്ന് മുതല്‍ തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി. പതിനായിരത്തില്‍ താഴെ തീര്‍ത്ഥാടകര്‍ക്ക്
മാത്രമാണ് അനുമതി.തീര്‍ത്ഥാടകകാലവസ്ഥ പ്രതികൂലമായതിനാല്‍ പമ്പയില്‍ സ്‌നാനത്തിന് അനുമതിയില്ല. ഇതിനിടെ ശബരിമലയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം മന്ത്രി വിളിച്ച ഉന്നതതലയോഗം രാവിലെ 11 മണിക്ക് ചേരും. മന്ത്രി സന്നിധാനത്തെത്തിയിട്ടുണ്ട്.  ക്ഷേത്രം തന്ത്രി  കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി കെ ജയരാജ് പോറ്റി ഇന്നലെ വൈകീട്ട് 4. 51ഓടെ നട തുറന്ന് ദീപം തെളിയിച്ചു. ആറ് മണിയോടെ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ ചുമതലയേറ്റും.കാലവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മുന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കുകയും പ്രതിദിനം മുപ്പതിനായിരം പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കുക. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഭക്തര്‍ക്ക് പ്രവേശനം. കാനന പാത അനുവദിക്കില്ല. ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണ്.