Sunday, May 12, 2024
keralaNewsObituary

സൗമ്യയുടെ സംസ്‌കാരം ഇന്ന് നടക്കും

‘കണ്ണീര്‍ പ്രണാമം’

ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ മരണപ്പെട്ട സൗമ്യയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ വച്ചായിരിക്കും സംസ്‌കാരം. ഇന്നലെ രാത്രി 11.30 ക്കാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടില്‍ എത്തിച്ചത്. നിരവധി പേരാണ് രാത്രി തന്നെ സൗമ്യയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിച്ചേര്‍ന്നത്. ഇന്നത്തെ പൊതുദര്‍ശനത്തിനും പ്രമുഖര്‍ അടക്കം നിരവധി പേര്‍ എത്തിച്ചേരും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്രായേലില്‍ നടന്ന ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്‌ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ.