Friday, May 3, 2024
keralaNews

ചൈനയില്‍ 35 പേര്‍ക്ക് ലങ്ക്യ ഹെനിപാവൈറസ് സ്ഥിരീകരിച്ചു.

ബീജിങ്: ചൈനയില്‍ 35 പേര്‍ക്ക് ലങ്ക്യ ഹെനിപാവൈറസ് സ്ഥിരീകരിച്ചു. ജന്തുക്കളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്നതാണ് വൈറസ്. കരള്‍, വൃക്ക എന്നിവയെ ബാധിക്കുന്നതാണ് വൈറസെന്ന് തായ്‌വാന്‍ തായ്‌പേയി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ?ഷാന്‍ഡോങ്ങിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ചതില്‍ 26 പേര്‍ക്കും ലങ്ക്യ വൈറസ് മാത്രമേ ബാധിച്ചിട്ടുള്ളു. മറ്റ് വൈറസുകള്‍ ഇവരുടെ ശരീരത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.വവ്വാലില്‍ നിന്നും പടരുന്ന ഹെനിപാവൈറസ് ഏഷ്യയിലും ആസ്‌ട്രേലിയയിലും രോഗബാധക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിപ വൈറസും ഇതേ കുടുംബത്തില്‍ നിന്നുള്ളതാണ്.ചൈനയില്‍ വൈറസ് സ്ഥിരീകരിച്ച വിവരം ന്യു ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പനിക്ക് കാരണമാകുന്ന ഒരു വൈറസ് ചൈനയില്‍ കണ്ടെത്തിയെന്നാണ് മെഡിക്കല്‍ ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്.