വ്യാജ പ്രചാരണം: ലുലു ഗ്രൂപ് നിയമ നടപടിക്ക്
ഐ.എസ്.ആർ.ഒയുടെ കാർഗോ കണ്ടെയ്നൻ കടന്നുപോകാൻ കഴക്കൂട്ടത്തെ കാൽനട േമൽപാലം തടസ്സമായതുമായി ബന്ധപ്പെട്ട് ലുലുമാളിനെതിരെ നടത്തിയ വ്യാജ വാർത്തകൾക്കെതിരെ ലുലു ഗ്രൂപ് നിയമനടപടിക്ക്. വ്യാജ വാർത്ത നൽകിയ ഓൺലൈൻ പോർട്ടലിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് ലുലു ഗ്രൂപ് മീഡിയ കോഓഡിനേറ്റർ എൻ.ബി. സ്വരാജ് അറിയിച്ചു.
ആക്കുളത്തിനടുത്തുള്ള ദേശീയപാത അതോറിറ്റിയുടെ മേൽപ്പാലത്തെയാണ് ലുലുപ്പാലമെന്ന് വിശേഷിപ്പിച്ച് ഓൺലൈൻ പോർട്ടൽ വാർത്ത നൽകിയത്. ദേശീയപാത അതോറിറ്റിയുടെ കീഴിലാണ് പാലത്തിെൻറ നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും. സ്കൂളുകൾ, ആശുപത്രികൾ, മാളുകൾ എന്നിവ ദേശീയപാതയോരത്ത് വരുമ്പോഴാണ് കാൽനട മേൽപാലങ്ങൾ ഹൈവേ അതോറിറ്റി പണിയുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നിർമാണം.