Wednesday, May 8, 2024
keralaNews

വ്യവസായി സലീമിന്റെ മൊഴിയും നിര്‍ണായകം: മൊഴിമാറ്റാന്‍ സലീമിന് 50ലക്ഷം ദിലീപിന്റെ സുഹൃത്ത് വാഗ്ദാനം ചെയ്തു.

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ എതിര്‍വാദം തുടങ്ങി. ആലുവക്കാരനായ വ്യവസായി സലീമിന്റെ മൊഴിയും നിര്‍ണായകമെന്ന് പ്രോസിക്യൂഷന്‍. നടിയെ ആക്രമിച്ച കേസില്‍ മൊഴിമാറ്റാന്‍ സലീമിന് 50ലക്ഷം വാഗ്ദാനം ചെയ്തു. ദിലീപിന്റെ സുഹൃത്ത് ശരത്താണ് ഇതിന് പിന്നില്‍. ഗൂഢാലോചനയ്ക്ക് ദൃക്‌സാക്ഷി ഉണ്ടെന്ന പ്രത്യേകതയുളള കേസാണിത്. കുറ്റം തെളിയിക്കാന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി തന്നെ ധാരാളം. ബാലചന്ദ്രകുമാര്‍ നിയമപ്രകാരം വിശ്വാസ്യതയുളള സാക്ഷിയാണ്. പറഞ്ഞത് സാധൂകരിക്കുന്ന ഓഡിയോയും നല്‍കിയിട്ടുണ്ട്. മൊഴിയിലെ ചെറിയ വൈരുദ്ധ്യങ്ങള്‍ കണക്കിലെടുക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നല്ല പണികൊടുക്കുമെന്ന് പ്രതി പറഞ്ഞത് എങ്ങനെ ശാപവാക്കാകും. അപായപ്പെടുത്താന്‍ തീരുമാനമെടുത്തു എന്നത് വ്യക്തമാണ്. ഓഡിയോ ക്ലിപ്പ് അടക്കം നേരിട്ടുളള തെളിവുകള്‍ ഉണ്ട്. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോ ഒരു ഗ്രൂപ്പിലിട്ട് തട്ടിയേക്കണം എന്ന് ദിലീപ് പറയുന്നുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ സംഭാഷണങ്ങളും തെളിവാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.