Monday, May 6, 2024
keralaNewsUncategorized

വ്യവസായിയില്‍ നിന്ന് 35 ലക്ഷം തട്ടിയ കേസിലാണ് സൂത്രധാരന്‍ അറസ്റ്റിലായത്

തൊടുപുഴ: തിരുവനന്തപുരത്തെ ഹോട്ടല്‍ വ്യവസായിയില്‍ നിന്ന് വൈദികനെന്ന് വിശ്വസിപ്പിച്ച് 35 ലക്ഷം തട്ടിയ കേസില്‍ പ്രധാന സൂത്രാധാരകന്‍ അറസ്റ്റില്‍. പാല നെച്ചിപുഴൂര്‍ ഉറമ്പില്‍ ജിഷാദ് (27) ആണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ ആയവരുടെ എണ്ണം ഏഴായി. മൂന്നാറില്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി വില്‍പന നടത്തി പണം സമ്പാദിക്കാമെന്ന് വ്യവസായിയെ ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വൈദികനായി ചമഞ്ഞ അരിക്കുഴ ലക്ഷ്മി ഭവനില്‍ അനില്‍ വി. കൈമള്‍ ഉള്‍പ്പടെ ആറുപേര്‍ മുന്‍പ് അറസ്റ്റിലായിരുന്നു. കഴിഞ്ഞ 19നാണ് വ്യവസായിയെ ചിത്തിരപുരത്ത് വിളിച്ചു വരുത്തി സംഘ 35 ലക്ഷം തട്ടിയെടുത്തത്. കേസിലെ മൂന്നാം പ്രതിയായ ഇയാളുടെ പക്കല്‍ നിന്ന് 11.50 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. വെള്ളത്തൂവല്‍ എസ്എച്ച്ഒ ആര്‍. കുമാര്‍, എസ്‌ഐമാരായ സജി എന്‍. പോള്‍, സി.ആര്‍. സന്തോഷ്, എഎസ്‌ഐ കെ.എല്‍ ഷിബി എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.