Sunday, May 12, 2024
Local NewsNews

കാട്ടുമൃഗങ്ങളുടെ ശല്യം: പട്ടികവര്‍ഗ്ഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷന്‍ സമരത്തിലേയ്ക്ക്

എരുമേലി: എരുമേലി പഞ്ചായത്തില്‍ വനാതിര്‍ത്തി മേഖലകളായ ഇരുമ്പൂന്നിക്കര, തുമരംപാറ, എലിവാലിക്കര എന്നീ ഊരുകളില്‍ വര്‍ദ്ധിച്ചു വരുന്ന കാട്ടുമൃഗങ്ങളുടെ ശല്യത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പട്ടികവര്‍ഗ്ഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷന്‍ ആവശ്യപ്പെട്ടു.      ഊരുല്‍ നിന്നും വീടുകളില്‍ വളര്‍ത്തുന്ന ആട്, പട്ടി മുതലായ മൃഗങ്ങളെ കാട്ടുമൃഗങ്ങള്‍ പിടിക്കുന്നതും പതിവായിരിക്കുകയാണ്.വനാതിര്‍ത്തികളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക, ഫെന്‍സിംഗ് വേലിയുടെ പണി പൂര്‍ത്തീകരിക്കുക, ഫോറസ്റ്റ് വാച്ചര്‍മാരെയും കാട്ടുമൃഗങ്ങളെ വെടിവയ്ക്കുന്നതിന് ലൈസന്‍സ് ഉള്ള ആള്‍ക്കാരെയും രാത്രികാലങ്ങളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എരുമേലി ഫോറസ്റ്റ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുവാന്‍ പട്ടികവര്‍ഗ്ഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് രാജന്‍ അറക്കുളം, സെക്രട്ടറി സുബാഷ് പൂഞ്ഞാര്‍, ജില്ലാ വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പതാലില്‍, സരസ്സമ്മ തോട്ടുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു .