Saturday, May 18, 2024
keralaNews

പത്തനംതിട്ട ആങ്ങാമൂഴില്‍ പുലിയെ പിടികൂടി

പത്തനംതിട്ട: ആങ്ങാമൂഴി ജനവാസ മേഖലയില്‍ പുലിയെ പിടികൂടി. ആങ്ങാമൂഴി സ്വദേശി സുരേഷിന്റെ തൊഴുത്തിന് സമീപത്തുനിന്നാണ് പരിക്കുകളേറ്റ പുലിയെ പിടികൂടിയത്. ഒരു വയസ്സ് പ്രായമുള്ള പുലിയാണ് പിടിയിലായത് എന്നാണ് പ്രഥമിക വിവരം. റാന്നി ആര്‍ആര്‍ടി ഓഫീസിലേക്ക് മാറ്റിയ പുലിയെ വെറ്റിനറി വിദഗ്ധ സംഘം പരിശോധിച്ചു. പുലി നാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ല എന്ന് പ്രദേശവാസികള്‍ പറയുന്നു.

തൊഴുത്തിന് സമീപം അവശനിലയില്‍ പുലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തരായി പോലീസിനെയും വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനംവകുപ്പ് വലവിരിച്ച ശേഷം പുലിയെ പിടികൂടുകയായിരുന്നു. പുലിയ്ക്ക് പരിക്ക് പറ്റിയതിന്റെ കാരണം വ്യക്തമല്ലെന്ന് വനംവകുപ്പ് പറയുന്നു