Tuesday, May 14, 2024
keralaNewspolitics

പാലക്കാട് കൊലപാതകങ്ങള്‍ ; ആഭ്യന്തര വകുപ്പ് പരാജയം: ഷാഫി പറമ്പില്‍ എംഎല്‍എ

പാലക്കാട്: പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ.

മുന്നറിയിപ്പുകള്‍ പൊലീസ് അവഗണിച്ചുവെന്നും കൊലപാതകങ്ങള്‍ തടയാനാകാതിരുന്ന പൊലീസും ആഭ്യന്തര വകുപ്പും പരാജയമാണെന്നും ഷാഫി പ്രതികരിച്ചു.

തുടര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗവുമായി കോണ്‍ഗ്രസ് സഹകരിക്കുമെന്നറിയിച്ച ഷാഫി, നേതൃത്വങ്ങള്‍ വിചാരിച്ചാല്‍ അക്രമം അവസാനിപ്പിക്കാനാകുമെന്നും അഭിപ്രായപ്പെട്ടു.