Sunday, May 5, 2024
keralaNews

വോട്ടിനായി കൈകൂപ്പി അയ്യപ്പനെ വാഴ്ത്തി നേതാക്കള്‍

ഈ തെരഞ്ഞെടുപ്പില്‍ അയ്യപ്പനാണ് ശരിക്കും താരം. ശബരിമലയും അയ്യപ്പനും നിറഞ്ഞു നിന്ന പോളിംഗ് ദിനമാണ് കടന്നു പോയത്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മത്സരമാണ് ഇക്കുരി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയോട് കൂടിയാണ് ഇടതും വലതും ‘അയ്യപ്പനെ’ പോളിംഗ് ദിനത്തില്‍ കൂട്ടുപിടിച്ചത്.ആചാരലംഘനത്തിന് കൂട്ടുനിന്നവര്‍ വോട്ടിനായി കാലുമാറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കേരളക്കര കണ്ടത്. അയ്യപ്പന്‍ മാത്രമല്ല എല്ലാ ദേവഗണങ്ങളും എല്‍ ഡി എഫിനൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്. ദേവഗണങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും എല്‍ ഡി എഫിനൊപ്പം അസുരഗണങ്ങളാണുള്ളതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.
തങ്ങളുടെ വോട്ട് ഉറപ്പിക്കാന്‍ ഏതറ്റം വരെയും പോവാന്‍ മുന്നണി നേതാക്കള്‍ തയ്യാറായി കഴിഞ്ഞു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഇത്. സര്‍ക്കാരിന് അയ്യപ്പകോപമുണ്ടാകുമെന്ന് വരെ ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ശബരിമലയില്‍ യു ടേണ്‍ എടുത്തത് ജനങ്ങളെ ഭയന്ന് ആണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആരോപിച്ചു.

അയ്യപ്പനെയും ശബരിമലയെയും പോളിംഗ് ദിനത്തില്‍ തന്നെ ഒരു ആയുധമാക്കാനാണ് ഇടത് വലത് നേതാക്കള്‍ ശ്രമിച്ചത്. ദൈവങ്ങള്‍ക്ക് വോട്ട്ഉണ്ടായിരുന്നു എങ്കില്‍ ഇടത് മുന്നണിക്ക് ചെയ്‌തേനെ എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയാണ് കൂട്ടത്തില്‍ വേറിട്ട് നില്‍ക്കുന്നത്.തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേരളത്തിലെത്തി ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോ ശരണം വിളിയുടെ തിരക്കില്‍ ആണെന്നതാണ് ആശ്ചര്യം.