Friday, May 3, 2024
EntertainmentkeralaNews

വേര്‍പിരിയുന്നുവെന്ന മേതില്‍ ദേവികയുടെ പ്രതികരണത്തോട് ഒന്നും പറയാനില്ലെന്ന് എം എല്‍ എയും നടനുമായ മുകേഷ്.

വേര്‍പിരിയുന്നുവെന്ന മേതില്‍ ദേവികയുടെ പ്രതികരണത്തോട് ഒന്നും പറയാനില്ലെന്ന് എം എല്‍ എയും നടനുമായ മുകേഷ്. വാഹമോചന വാര്‍ത്തയില്‍ പ്രതികരിക്കാനില്ലെന്ന് താരം വ്യക്തമാക്കി. മുകേഷുമായുള്ള വിവാഹമോചനത്തിന് നോട്ടീസ് നല്‍കിയെന്ന മേതില്‍ ദേവികയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാതെ മുകേഷ്. വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ട് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും മുകേഷ് ഇതുസംബന്ധിച്ച് മറുപടിയൊന്നും നല്‍കിയില്ലെന്ന് ദേവിക വ്യക്തമാക്കിയിരുന്നു.തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ടു. മുകേഷിന്റെ കുടുംബത്തോട് എനിക്ക് പ്രശ്‌നമില്ല. അദ്ദേഹം എന്നെ ഉപദ്രവിച്ചിട്ടില്ല. ഗാര്‍ഹിക പീഡനം ഉണ്ടായിട്ടില്ല. ഗാര്‍ഹിക പീഡനം നടന്നുവെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. വക്കീല്‍ നോട്ടീസില്‍ മുകേഷ് നിലപാട് വ്യക്തമാക്കിയിട്ടില്ല.രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയാറല്ല. ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല. കുടുംബജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാനായില്ല. ബന്ധം ഉപേക്ഷിക്കുകയാണെങ്കിലും നല്ല സുഹൃത്തുക്കള്‍ ആയി തന്നെ തുടരും’, ദേവിക പറയുന്നു.എറണാകുളത്ത അഭിഭാഷകന്‍ വഴിയാണ് നോട്ടീസ് അയച്ചത്. കല്ല്യാണം നടന്നതും അവിടെവച്ചാണ്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും’- അവര്‍ കൂട്ടിച്ചേര്‍ത്തു.