Friday, March 29, 2024
keralaNewspolitics

‘പാര്‍ട്ടിയെ ജനം തിരുത്തും’ എന്ന് മുദ്രാവാക്യം; കുറ്റ്യാടിയില്‍ സിപിഎമ്മിന്റെ കടുത്ത പ്രതിഷേധം

കേരള കോണ്‍ഗ്രസിന് (എം) സീറ്റ് നല്‍കിയതിനെതിരെ കുറ്റ്യാടിയില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനം നടത്തുന്നത്. ‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനംതിരുത്തും’ എന്ന ബാനറുമായാണ് പ്രകടനം.കുറ്റ്യാടിയുടെ മാനം കാക്കാന്‍ സിപിഎം വരണമെന്ന മുദ്രാവാക്യവും പ്രവര്‍ത്തകര്‍ വിളിച്ചു. കൂടുതല്‍ പേര്‍ പ്രകടനത്തിലേക്ക് എത്തുന്നുണ്ട്. കേരള കോണ്‍ഗ്രസിനു സീറ്റ് നല്‍കിയത് രാവിലെയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.