Monday, May 6, 2024
keralaNews

വീട്ടമ്മ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍

വീട്ടമ്മയെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് അഴിയൂരിലാണ് സംഭവം. അഴിയൂര്‍ തൈക്കണ്ടിയില്‍ ജലാലുദ്ധീന്റെ ഭാര്യ സറീന(40) ആണ് മരിച്ചത്. ഇവരെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ചോമ്പാല പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരെ കുടുംബ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.