Sunday, May 5, 2024
keralaNews

വീട്ടമ്മയെയും രണ്ട് കുട്ടികളെയും രക്ഷപ്പെടുത്തി വീട്ടമ്മയുടെ ധീരത

അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പെട്ട 2 കുട്ടികളെയും ബന്ധുവായ വീട്ടമ്മയെയും രക്ഷപ്പെടുത്തി വീട്ടമ്മയുടെ ധീരത. ഐരവണ്‍ മംഗലത്ത് രാജന്‍പിള്ളയുടെ ഭാര്യ ശാന്തകുമാരിയാണ് (59) സ്വന്തം ജീവന്‍ അവഗണിച്ച് വീട്ടമ്മയുടെയും രണ്ടുകുട്ടികളുടെയും രക്ഷകയായത്. പെരുന്തോട്ടത്തില്‍ ശ്രീജയും (39) ബന്ധുക്കളായ 12,13 വയസ്സുള്ള കുട്ടികളെയുമാണ് രക്ഷപ്പെടുത്തിയത്.

ഐരവണ്‍ പറമ്പനാട്ട് കടവില്‍ ഇന്നലെ വൈകിട്ട് 5.45നാണ് സംഭവം. കടവില്‍ കുളിക്കുമ്പോഴാണ് ഒരു കുട്ടി ഒഴുക്കില്‍പെട്ടത്. ഇതു കണ്ടയുടന്‍ കുട്ടിയെ രക്ഷപ്പെടുത്താനായി ശാന്തകുമാരി ആറ്റിലേക്ക് ഇറങ്ങുകയായിരുന്നു. കുട്ടിയെ കരയ്ക്കു വലിച്ചു കയറ്റുന്നതിനിടെ രണ്ടാമത്തെയാളും ഒഴുക്കില്‍പെട്ടു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രീജയും ആറ്റില്‍ ഇറങ്ങിയെങ്കിലും ഒഴുക്കില്‍പെട്ടു. ഉടന്‍തന്നെ ആറ്റിലിറങ്ങി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നെന്ന് തൊഴിലുറപ്പ് തൊഴിലാളി കൂടിയായ ശാന്തകുമാരി പറഞ്ഞു.