Monday, April 29, 2024
keralaNews

വീടു കുത്തിത്തുറന്ന് മോഷണം.

ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.മാങ്ങാനം പാലൂര്‍പ്പടി പുത്തന്‍പുരയ്ക്കല്‍ ഷീലയുടെ വീട്ടിള്‍ നിന്നാണ് 48 പവനോളം മോഷണം പോയത്. ഷീല കുടുംബസമേതം ഗള്‍ഫിലാണ്.

വീട് നോക്കാനേല്‍പിച്ച യുവാവ് ഇന്നലെ എത്തിയപ്പോഴാണ് രണ്ട് ഗേറ്റുകളില്‍ ഒന്നിന്റെ താഴ് തകര്‍ത്ത നിലയില്‍ കണ്ടത്. അടുക്കളയുടെ ഭാഗത്തെ ഗ്രില്ലും തകര്‍ത്തിരുന്നു. തുടര്‍ന്നാണ് മോഷണ വിവരം പുറത്തറിഞ്ഞത്. പിന്നീട് ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു.

പൊലീസ് രാത്രി പത്തുമണിയോടെ പുത്തന്‍പുരയ്ക്കല്‍ വീട്ടിലെത്തി അന്വേഷണം നടത്തി. പിന്നീട് മീനടം സ്വദേശിയെ സ്റ്റേഷനിലെത്തിച്ചു മൊഴിയെടുത്തു.