Friday, May 3, 2024
keralaNewsObituary

വീടിനുള്ളില്‍ ദമ്പതികള്‍ വെന്തുമരിച്ച നിലയില്‍

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. മല്ലപ്പള്ളി കൊച്ചരപ്പ് സ്വദേശി വര്‍ഗീസ്, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. വയോധിക ദമ്പതികള്‍ മാത്രമായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ ഗ്യാസ് സിലിണ്ടറുകള്‍ തുറന്നു വച്ച നിലയിലായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്ന് ജനല്‍ ചില്ലുകളും മറ്റു വസ്തുക്കളും തകര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.