Friday, May 3, 2024
keralaNews

തൊടുപുഴയില്‍ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് 46 വയസ്സുള്ള ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു

തൊടുപുഴയില്‍ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് 46 വയസ്സുള്ള ഭിന്നശേഷിക്കാരിയായ മകളെ ബലാത്സംഗം ചെയ്തു.വീട്ടില്‍ അറ്റകുറ്റപ്പണിക്കുവന്ന കരിങ്കുന്നം സ്വദേശി മനുവാണ് സ്ത്രീയെ പീഡനത്തിന് ഇരയാക്കിയത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ജോലിക്കുവന്ന പ്രതി 76-കാരിയായ അമ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭിന്നശേഷിക്കാരിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അവശനിലയിലായ മകളെ പിന്നീട് അമ്മതന്നെയാണ് ആശുപത്രിയിലെത്തിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറല്‍, ആവര്‍ത്തിച്ചുള്ള ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. പ്രതിയെ പോലീസ് വിശദമായി ചോദ്യംചെയ്തുവരുകയാണ്.