Monday, April 29, 2024
AstrologykeralaNewspolitics

വിഷു ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുലരിയെ വരവേല്‍ക്കട്ടെ പിണറായി വിജയന്‍

തിരുവനന്തപുരം; വിഷു ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുലരിയെ വരവേല്‍ക്കട്ടെയെന്ന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിഷു നാടിന്റെ കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും കരുത്ത് വര്‍ധിപ്പിക്കുന്നതാകട്ടെ .

കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന ആഘോഷമാണ് വിഷു. നഷ്ടപ്പെട്ടു കൊണ്ടിരുന്ന കാര്‍ഷിക പാരമ്പര്യത്തെ ആവേശപൂര്‍വ്വം തിരിച്ചു പിടിക്കുകയാണ്.

നെല്‍കൃഷിയും പച്ചക്കറി ഉല്‍പ്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നു.

നാടിന്റെ സമഗ്രവും സര്‍വതലസ്പര്‍ശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താന്‍ കൈകോര്‍ത്തും വിഷുവിന്റെ സന്ദേശം പരസ്പരം പങ്കു വച്ചും ഉറച്ച കാല്‍വയ്പുകളുമായി മുന്നേറണമെന്നും പിണറായി പറഞ്ഞു.