Thursday, May 16, 2024
educationkeralaNews

ബീറ്റ്  ഫോറസ്റ്റ് ഓഫീസർ   നിയമനം;   പി എസ് സി വിജ്ഞാപനത്തിൽ അപാതകയെന്ന് ഉദ്യോഗർത്ഥികൾ 

ജിഷമോള്‍ പി എസ്
എരുമേലി: ബീറ്റ്  ഫോറസ്റ്റ് ഓഫീസർ   നിയമനത്തിലെ  പി എസ് സി ഇറക്കിയ കരട്
വിജ്ഞാപനത്തിൽ അപാതകയെന്ന് ഉദ്യോഗർത്ഥികളുടെ പരാതി.
പി ആർ (1) 20/2022/ഗ.വ/45 നമ്പറായി ഇറക്കിയ വിജ്ഞാപനമാണ് നൂറുകണക്കിന് ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീ – പുരുഷരായ ഉദ്യോഗാർത്ഥികളെ ദുരിതത്തിലാക്കിയിരിക്കുന്നത്.
 500 ലധികം വരുന്ന ബീറ്റ്  ഫോറസ്റ്റ്  ഓഫീസർ ( ഫോറസ്റ്റ് ഗാർഡ് ) ഒഴുവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ താത്ക്കാലിക വാച്ചർ  ജോലി  ചെയ്തു വരുന്ന എസ് എസ് എൽ സി പാസായവർക്ക് 40% ഒഴിവുകളാണ് നീക്കിവച്ചിരിക്കുന്നത്.
എന്നാൽ ജോലി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട സാക്ഷ്യപത്രത്തിലെ പൊരുത്തക്കേടാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ദിവസ വേതനത്തിൽ  ജോലി
ചെയ്യുന്നവർക്കും ചെയ്തിരുന്നവർക്കും  ഡിഡിഒ യുടെ സാക്ഷി പത്രം മതിയെന്നിരിക്കെ വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നവർ എന്ന സർട്ടിഫിക്കറ്റ് കൂടി  ഹാജരാക്കേണ്ടിയിരിക്കുന്നു.
  വർഷങ്ങളായി ദിവസ വേതനത്തിൽ  വാച്ചർ ജോലി ചെയ്ത് സർക്കാർ ശബളം കൈപറ്റുന്നവർ
വനത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നവരെന്ന സർട്ടിഫിക്കറ്റ്  ഹാജരാക്കണമെന്ന  പി എസ് സിയുടെ നിബന്ധന  മൂലം  സാക്ഷി പത്രം നൽകാൻ കഴിയില്ലെന്ന  വനം വകുപ്പ് ഉദ്യോഗസ്ഥരുടെ  നടപടിയാണ്
വിവാദമായിരിക്കുന്നത് . 16 /4/ മുതൽ അപേക്ഷ  ക്ഷണിച്ചിരിക്കുന്ന വിജ്ഞാനത്തിൽ   അപേക്ഷ നൽകാനും കഴിയില്ല. താത്ക്കാലിക വാച്ചർ ജോലി ചെയ്യുന്നവർ വനത്തെ മാത്രം ആശ്രയിച്ച് കഴിയുന്നുവെന്ന സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്നും , പി എസ് സി കരട് വിജ്ഞാപനത്തിലെ അപാകതയാണ് കാരണമെന്നും ഉദ്യോഗസ്ഥരും പറയുന്നു. ഇത് മൂലം ഈ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നാൽ അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഉദ്യോഗാർത്ഥികൾ  പറയുന്നു.
സംസ്ഥാനത്ത് നൂറു കണക്കിന് ആളുകളാണ് ഇത്തരത്തിൽ താത്ക്കാലിക ജീവനക്കാരായി  ജോലി ചെയ്യുന്നത് . താത്ക്കാലിക  ജോലിക്കാരാണെന്ന്  തെളിയിക്കുന്ന സാക്ഷി പത്രം  ഡി ഡി ഒ മാർക്ക് നൽകാൻ കഴിയുമെന്നിരിക്കെയാണ് പി എസ് സി യിലെ വിജ്ഞാപനത്തിൽ അപാകതയുണ്ടായിരിക്കുന്നത്. കരട് വിജ്ഞാപനത്തിലെ ആശങ്ക പരിഹരിച്ച് താത്ക്കാലിക വാച്ചർ  ജോലി ചെയ്തു വരുന്നവരുടെ അവകാശം നിഷേധിക്കരുതെന്നും ഇവർ പറഞ്ഞു.  കഴിഞ്ഞ തവണ ഫോറസ്റ്റ്  വാച്ചർ നിയമനത്തിൽ  താത്ക്കാലിക ജീവനക്കാർ – വിധവകളുടെ മക്കൾ എന്നിവർക്ക് മുൻഗണന നൽകുമെന്ന്  സർക്കാർ പറഞ്ഞുവെങ്കിലും പി എസ് സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ഇവരെ പരിഗണിച്ചില്ല. ഇതിനെതിരെ റാങ്ക് ലിസ്റ്റിലുള്ളവരും സാമുദായിക സംഘടനകളും, മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും പരാതി നൽകിയിരുന്നു.
കൂടാതെ കേരള ട്രൈബ്യൂണൽ കോടതിയിലും  പരാതി നൽകിയിരുന്നു.  പരാതി നൽകിയപ്പോൾ തുടർന്നുള്ള നിയമനത്തിൽ മുൻഗണന നൽകുമെന്ന് പറഞ്ഞിരുന്നു.
രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്
 അനർഹരെ തിരുകി കയറ്റുകയായിരുന്നു. ഇതുപോലെ സാങ്കേതിക കാരണങ്ങൾ നിരത്തി ഈ നിയമനവും അട്ടിമറിക്കാനാണ്  ശ്രമിക്കുന്നതെന്നും ഇവർ പറയുന്നു.
അറിയിപ്പുകൾ നൽകി കോളനി പ്രദേശങ്ങളിലെത്തി റേഞ്ച് ഓഫീസർമാരുടെ നേതൃത്വത്തിൽ ഉദ്യോഗാർത്ഥികളെ കണ്ടെത്തി അപേക്ഷിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഈ വിജ്ഞാപനത്തിൽ പറയുന്നു.
ഈ സാഹചര്യത്തിലാണ് അപേക്ഷ നൽകാൻ  റേഞ്ച്ഓഫീസിെലെത്തുന്നവരെ സർട്ടിഫിക്കറ്റ് നൽകാതെ തിരിച്ചയക്കുന്നത്. അപാകതകൾ പരിഹരിച്ച് അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.