Tuesday, April 30, 2024
indiaNews

വിശ്വഹിന്ദു പരിഷത്ത് നേതാവ് കുത്തേറ്റു മരിച്ചു

രൂപ്നഗര്‍; പഞ്ചാബില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് വികാസ് പ്രഭാകര്‍ കുത്തേറ്റു മരിച്ചു. ആനന്ദ്പൂര്‍ സാഹിബ് ജില്ലയിലെ നംഗല്‍ പ്രദേശത്തെ കടയിലാണ് വികാസ് പ്രഭാകറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് .  ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ വികാസിനെ തേടിയെത്തിയ സഹായിയാണ് ചോരപുരണ്ട നിലയില്‍ കസേരയില്‍ കിടക്കുന്ന വികാസിനെ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വികാസിന്റെ തലയില്‍ പലതവണ അടിച്ചിട്ടുണ്ട്. മുറിവില്‍ നിന്നുള്ള അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പറയുന്നു. സ്‌കൂട്ടറില്‍ രണ്ട് പേര്‍ വികാസിന്റെ കടയ്ക്ക് സമീപം എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട് . ഇരുവരില്‍ ഒരാള്‍ സ്‌കൂട്ടറില്‍ ഇരിക്കുന്നതും മറ്റൊരാള്‍ വികാസിന്റെ കടയ്ക്കുള്ളില്‍ കയറി കുറച്ച് സമയത്തിന് ശേഷം പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളില്‍ കാണാം.