Tuesday, April 30, 2024
keralaNews

പ്രവാസിയുടെ വീട്ടില്‍ വന്‍ മോഷണം 350 പവന്‍ സ്വര്‍ണം കവര്‍ന്നു

മലപ്പുറം: പൊന്നാനിയില്‍ അടച്ചിട്ട പ്രവാസിയുടെ വീട്ടില്‍ നിന്ന് 350 പവന്‍ സ്വര്‍ണം മോഷ്ടിച്ചതായി പരാതി. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപം മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രാജീവന്‍ കുടുംബവമായി വിദേശത്താണ് താമസം.  വീട് വൃത്തിയാക്കാന്‍ ജോലിക്കാരി എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. പൊന്നാനി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.  രാജീവും കുടുബവും രണ്ട് ആഴ്ച മുമ്പാണ് ഗള്‍ഫിലേക്ക് തിരിച്ച് പോയത്. കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്നതെന്നാണ് സം?ശയം. ജോലിക്കാരി അകത്ത് കയറിപ്പോള്‍ റൂമുകളും അലമാരകളും തുറന്നിട്ട നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് രാജീവന്റെ ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് ലോക്കറില്‍ സൂക്ഷിച്ച 2 കോടിയോളം രൂപ വില വരുന്ന സ്വര്‍ണ്ണം മോഷണം പോയതായി അറിയുന്നത്. കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമേ മോഷണം സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കുകയുള്ളു. മലപ്പുറം എസ്പിയുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്.