Tuesday, April 30, 2024
keralaLocal NewsNews

വിശുദ്ധി സേനാംഗങ്ങൾക്ക് യൂണിഫോം നൽകി ആദരിച്ചു

എരുമേലി: ശബരിമല  സീസണോടനുബന്ധിച്ച് എരുമേലിയിൽ
ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന 125 വിശുദ്ധ സേനാംഗങ്ങൾക്ക്
ആരോഗ്യ വകുപ്പ്   എൻ എച്ച് എം നൽകിയ യൂണിഫോം വിതരണം ചെയ്തു, വാവർ പളളി ഓഡിറ്റോറിയത്തിൽ  നടന്ന പരിപാടി അഡ്വ.  സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അജിത രതീഷ് അദ്ധ്യക്ഷത വഹിച്ചു. എരുമേലിയുടെ ശുചിത്വം കാത്തുസൂക്ഷിക്കുന്ന വിശുദ്ധ സേനയെയും , ഹരിത കർമ്മ സേനയെയും ആദരിച്ചു. യോഗത്തിൽ   പ്രോഗ്രാം മാനേജർ ഡോ: അജയമോഹൻ മുഖ്യപ്രഭാഷണംനടത്തി.  എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: മുഹമ്മദ് ജിജി റ്റി.എം, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  തങ്കമ്മ ജോർജ്ജുകുട്ടി , ബ്ലോക്ക് വൈസ് പ്രസിഡന്റ്  ജോളി മടുക്കക്കുഴി, ബ്ലോക്ക് ആരോഗ്യ
സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻ റ്റി എസ്  കൃഷ്ണകുമാർ , എരുമേലി  ഗ്രാമപഞ്ചായത്ത് അംഗം  നാസർ പനച്ചി, നോഡൽ ഓഫീസ്സർ ഡോ: പ്രശാന്ത് എം , വാവർ പള്ളി പ്രസിഡന്റ്   പി.എ ഇർഷാദ്. പുണ്യം പൂങ്കാവനം കോ-ഓർഡിനേറ്റർ എം.എസ്  ഷിബു , ഹെൽത്ത് സൂപ്പർവൈസർ  എം വിജയൻ ,  ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ ഷാജിമോൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിശുദ്ധ സേനാംഗങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി.