Friday, April 19, 2024
keralaLocal NewsNews

പാര്‍ക്കിംഗ് മൈതാനം ചെളിക്കുഴിയായി ശബരിമല തീര്‍ത്ഥാടകര്‍ നരക യാതനയില്‍

എരുമേലി ദേവസ്വം ബോർഡ് വലിയ പാർക്കിംഗ് മൈതാനം,

എരുമേലി: ശബരിമല തീര്‍ഥാടനത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡിന്റെ മൈതാനമാണ് അയ്യപ്പ ഭക്തന്മാരെ നരകയാതനയിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ രണ്ട് പ്രധാന പാര്‍ക്കിംഗ് മൈതാനങ്ങളാണ് വെള്ളവും ചെളിയും നിറഞ്ഞ് ദുരിത പൂര്‍ണമായിരിക്കുന്നത്. അമ്പലത്തിന് മുന്‍വശത്തെ വലിയ മൈതാനവും, സമീപത്തുള്ള ചെറിയ മൈതാനവുമാണ് ദേവസ്വം ബോര്‍ഡിന്റെ പ്രധാന പാര്‍ക്കിംഗ് മൈതാനങ്ങളായുള്ളത്.കേരള ബ്രേക്കിംഗ്.

വലിയ പാർക്കിംഗ് മൈതാനത്ത് വൃത്തിഹീനമായ സ്ഥലത്ത് ശബരിമല തീർത്ഥാടകർ ആഹാരം പാകം ചെയ്യുന്നു.

എന്നാല്‍ പാര്‍ക്കിംഗ് മൈതാനങ്ങളില്‍ കയറാനോ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനോ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതാണ് പാര്‍ക്കിംഗ് മൈതാനങ്ങളില്‍ ചെളിയാവാന്‍ കാരണം. കിലോമീറ്ററുകളോളം സഞ്ചരിച്ച് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ചെളിനിറഞ്ഞ പാര്‍ക്കിംഗ് മൈതാനത്ത് വിശ്രമിക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്.കേരള ബ്രേക്കിംഗ്.

എരുമേലി ദേവസ്വം ബോർഡ് വലിയ പാർക്കിംഗ് മൈതാനം,

 

എരുമേലി ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ പാർക്കിംഗ് മൈതാനങ്ങളിലെ ഫീസ്
ദേവസ്വം ബോർഡ് വക വലിയ അമ്പലത്തിന് സമീപമുള്ള ചെറിയ പാർക്കിംഗ് മൈതാനം.

ലക്ഷക്കണക്കിന് രൂപയ്ക്കാണ് പാര്‍ക്കിംഗ് മൈതാനം ബോര്‍ഡ് ബോര്‍ഡ് ലേലത്തില്‍ നല്‍കുന്നത്. എന്നാല്‍ മൈതാനങ്ങളില്‍ ഒരു അടിസ്ഥാന സൗകര്യവും ഒരുക്കാതെയാണ് ലേലം നല്‍കിയതെന്നും പരാതിയുണ്ട്. മതിയായ വെളിച്ചമോ – കുടിവെള്ളമോ മൈതാനങ്ങളില്‍ ഇല്ല . അയ്യപ്പന്മാര്‍ ആഹാരം പാകം ചെയ്യുന്നതു പോലും മാലിന്യങ്ങള്‍ക്ക് നിറഞ്ഞ ഈ മൈതാനങ്ങളിലാണ്. അടിയന്തരമായി മൈതാനങ്ങളിലെ ചെളി നീക്കി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കണമെന്നും വിവിധ ഹൈന്ദവ ഭക്തസംഘടന ആവശ്യപ്പെടുന്നു.ദേവസ്വം ബോര്‍ഡ് ഒഴുകിയുള്ള മറ്റ് സ്വകാര്യ പാര്‍ക്കിംഗ് മൈതാനങ്ങള്‍ കോണ്‍ക്രീറ്റും – ടാറിംഗും ചെയ്ത വൃത്തിയായി സൂക്ഷിക്കുമ്പോഴാണ് ലക്ഷങ്ങളുടെ വരുമാനമുള്ള ദേവസ്വം ബോര്‍ഡ് പാര്‍ക്കിംഗ് മൈതാനങ്ങള്‍ ഇങ്ങനെ കിടന്ന് നശിക്കുന്നത് .