Saturday, April 20, 2024
keralaNews

കാനനപാത തുറന്നില്ല;വനപാലകര്‍ വഴിയില്‍ തടഞ്ഞ അയ്യപ്പഭക്തര്‍ക്ക് ഭക്ഷണമൊരുക്കി അയ്യപ്പവിശ്വാസി .

എരുമേലി:ശബരിമല തീര്‍ത്ഥാടകരുടെ കാനനപാതയായ എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത യാത്രയ്ക്ക് എത്തിയവരെ വനപാലകര്‍ വഴിയില്‍ തടഞ്ഞതോടെ അയ്യപ്പഭക്തര്‍ക്ക് ഭക്ഷണമൊരുക്കി അയ്യപ്പവിശ്വാസി.ഇന്ന് രാവിലെയാണ് സംഭവം.എരുമേലി വഴിയുള്ള കാനനപാത തുറന്നുവെന്നു കരുതിയാണ് നിരവധി അയ്യപ്പഭക്തര്‍ കാല്‍നടയായി കോയിക്കക്കാവില്‍ എത്തിയത്.കാനന പാത ഔദ്യോഗികമായി തുറക്കാത്തതിനാല്‍ വനപാലകര്‍ തീര്‍ത്ഥാടകരെ തടയുകയായിരുന്നു.ഇതോടെ ദുരിതത്തിലായ നിരവധി അയ്യപ്പഭക്തര്‍ക്കാണ് അയ്യപ്പ വിശ്വാസിയും തദ്ദേശവാസിയുമായ എളുവതൊട്ടിയില്‍ സുനില്‍ വൈദ്യര്‍ ഭക്ഷണമൊരുക്കി നല്‍കിയത്.എരുമേലി വഴിയുള്ള കാനനപാത നാളെ രാവിലെ 5. 30 മുതലാണ് തുറക്കുക.ഇതറിയാതെയാണ് നിരവധി തീര്‍ഥാടകര്‍ കോയിക്കക്കാവില്‍ എത്തിയത്.നാളെ മുതല്‍ വെളുപ്പിന് 5.30 മുതല്‍ 10 30 വരെ കോയിക്കക്കാവില്‍ നിന്നും, 10.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ കാളകെട്ടിയില്‍ നിന്നുമാണ് പരമ്പരാഗത കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത് .