Monday, May 6, 2024
keralaNews

ശബരിമല നട അടച്ചു; നിറപുത്തരി പൂജ ഓഗസ്റ്റ് 16ന്

5 ദിവസത്തെ കര്‍ക്കടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രതിരുനട ബുധനാഴ്ച രാത്രി 8.50 ന് ഹരിവരാസന സങ്കീര്‍ത്തനം പാടി 9മണിക്കാണ് അടച്ചത്.നട തുറന്നിരുന്ന ദിവസങ്ങളില്‍ ഉദയാസ്തമയപൂജ, നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരുന്നു.

തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു പ്രധാന പൂജകള്‍ നടന്നത്.നിറപുത്തരി പൂജയ്ക്കായി ഓഗസ്റ്റ് മാസം 15ന് വൈകുന്നേരം ക്ഷേത്ര നട തുറക്കും. 16ന് ആണ് നിറപുത്തരി പൂജ. അന്ന് പുലര്‍ച്ചെ 5.55 ന് മേല്‍ 6.20 നകം ഉള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരി പൂജ.പൂജകള്‍ക്ക് ശേഷം നെല്‍ കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. ചിങ്ങമാസ-ഓണംനാള്‍ പൂജകള്‍ക്കായി 16ന് വൈകുന്നേരം നട തുറക്കും. ചിങ്ങം ഒന്ന് ഓഗസ്റ്റ് 17 ന് ആണ്. പൂജകള്‍ പൂര്‍ത്തിയാക്കി 23 ന് രാത്രി നട അടയ്ക്കും.