Sunday, May 5, 2024
keralaNews

വിവാദ കാർട്ടൂൺ;പ്രതിഷേധ കൂട്ടായ്മ ഇന്ന്. 

കോട്ടയം : കോവിഡ് പ്രതിരോധത്തിൽ പ്രമുഖസ്ഥാനം വഹിച്ച ഭാരതത്തെ അപമാനിക്കുന്ന തരത്തിലുള്ള കാർട്ടൂൺ വരച്ച വ്യക്തിക്ക് കേരള ലളിതകലാ അക്കാദമി അവാർഡ് നൽകിയതിൽ ലജ്ജിക്കുന്നു.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യത്തെ ഇകഴ്ത്തി കാർട്ടൂൺ വരച്ച ചിത്രകാരനും പുരസ്കാരം നൽകിയ ലളിതകലാ അക്കാദമിയും ചെയ്തത്  രാജ്യവിരുദ്ധത തന്നെയാണ്.
മറ്റുള്ള രാജ്യങ്ങളുടെ മുൻപിൽ ഭാരതത്തിന്റെ പ്രതിനിധിയായി കാവിപുതച്ച പശുവിനെ  വരച്ചുവച്ചതിൽ ഭാരതീയർക്ക് തല ഉയർത്തി പിടിച്ചു നിൽക്കാനുള്ള അവസരമാണ് ഇതുമൂലം നഷ്ടപ്പെടുത്തിയത്. ഈ അക്ഷന്തവ്യമായ തെറ്റിനെതിരെ തപസ്യ കലാസാഹിത്യവേദി കോട്ടയം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നവംബർ 18 വ്യാഴാഴ്ച അഞ്ചുമണിക്ക് തിരുനക്കര ഗാന്ധി സ്ക്വയറിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും  തപസ്യ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി,രാജു ടി പത്മനാഭൻ പറഞ്ഞു.