Thursday, May 9, 2024
keralaNews

വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ റിട്ടയേര്‍ഡ് എസ് ഐയുടെയും സംഘത്തിന്റെയും ക്രൂരത

വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ റിട്ടയേര്‍ഡ് എസ് ഐയുടെയും സംഘത്തിന്റെയും ക്രൂരത. വിവരാവകാശ പ്രവര്‍ത്തകനായ ശ്രീകുമാറിന്റെ വീട്ടില്‍ കയറിയാണ് ആക്രമണം. കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്.

ശ്രീകുമാറിനെയും അമ്മ അമ്മിണിയമ്മയെയും ആണ് ആക്രമിച്ചത്. റിട്ടയേര്‍ഡ് എസ് ഐ റഷീദിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് ശ്രീകുമാര്‍ പറഞ്ഞു. കമ്പി വടി ഉപയോഗിച്ചായിരുന്നു അഞ്ചംഗ സംഘം ഇരുവരെയും മര്‍ദ്ദിച്ചത്. റഷീദിന്റെ മകന്റെ അനധികൃത നിര്‍മ്മാണത്തിനെതിരെ ശ്രീകുമാര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പകയാണ് ആക്രമിക്കാനുള്ള കാരണമെന്ന് ശ്രീകുമാര്‍ ആരോപിച്ചു.