Monday, May 13, 2024
keralaNews

കെ പി അനില്‍കുമാറും സി പി എമ്മിലേക്ക്.

കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറും സി പി എമ്മിലേക്ക്. സി പി എമ്മിലേക്കെത്തുന്ന അനില്‍കുമാറിനെ എ കെ ജി സെന്ററില്‍ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിക്കും. അനില്‍കുമാരിന് നല്‍കേണ്ട പദവിയില്‍ സി പി എം പിന്നീട് തീരുമാനമെടുക്കും.നേരത്തെ കെ പി സി സി സെക്രട്ടറിയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായിരുന്ന പി എസ് പ്രശാന്തിനും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സി എമ്മില്‍ ചേര്‍ന്നിരുന്നു.പുതിയ ഡി സി സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ നേതൃത്വത്തിന് നേരെ വലിയ വിമര്‍ശനം ഉയര്‍ത്തിയാണ് കെ പി അനില്‍കുമാര്‍ രംഗത്തെത്തിയത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്. പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാന്‍ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാര്‍ത്ഥതയോ ഇല്ല. ഡിസിസി പ്രസിഡന്റുമാരെ വെക്കുമ്പോ മാനദണ്ഡം വേണം. ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ് നിലവില്ലെന്നുമായിരുന്നു അനില്‍ കുമാര്‍ പറഞ്ഞത്.