Friday, May 17, 2024
keralaLocal NewsNews

വിഴിക്കിത്തോട്ടിൽ പരിസ്ഥിതി ദിനാചരണത്തിനൊരു തിലകക്കുറി.

ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിഴിക്കിത്തോട് പി വൈ എം എ ലൈബ്രറിയും,കുറുവാമൂഴി കേന്ദ്രമായി പ്രവർത്തിക്കുന്ന  ഹോം ക്രോൺ നേഴ്സറിയും ചേർന്ന് പരിസ്ഥിതി ദിനാചരണത്തിനൊരു  തിലകക്കുറി പരിപാടി നടത്തും . ആഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന 25 കുട്ടികൾക്ക് മികച്ചയിനം പ്ലാവിൻ തൈകൾ നൽകും.ഒരു വർഷം പ്ലാവിൻ തൈ നന്നായി പരിപാലിക്കുന്ന 3 കുട്ടികൾക്ക് സമ്മാനവും,3 വർഷത്തിന് ശേഷം ആദ്യ ഫലം  തരുന്ന  പ്ലാവിൻ തൈ നട്ട  കുട്ടിക്ക് അവാർഡും നൽകുമെന്ന്  ലൈബ്രറി ഭാരവാഹി കെ ബി സാബു പറഞ്ഞു.