Tuesday, April 30, 2024
keralaNews

ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം.

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍.ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്നുനാല് ദിവസത്തേക്ക് തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിക്കാനാണ് തീരുമാനം. പ്രതിദിനം 30000 തീര്‍ഥാടകരെ പ്രവേശിപ്പിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാ സ്‌നാനം അനുവദിക്കില്ല. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.