Sunday, April 28, 2024
indiaNews

വിപണിയില്‍ താരമായി നൂര്‍ജഹാന്‍ മാമ്പഴം.

വിപണിയില്‍ താരമായി നൂര്‍ജഹാന്‍ മാമ്പഴം. 500 മുതല്‍ 1000 രൂപ വരെയാണ് ഒരു നൂര്‍ജഹാന്‍ മാമ്പഴത്തിന്റെ വില. അനുകൂല കാലാവസ്ഥ ലഭിച്ചതിനാല്‍ ഇപ്രാവശ്യത്തെ വിളവെടുപ്പും പഴത്തിന്റെ വലിപ്പവും കഴിഞ്ഞ തവണത്തേക്കാള്‍ ഏറെ മെച്ചമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.അഫ്ഗാനിസ്താനാണ് നൂര്‍ജഹാന്‍ മാമ്പഴത്തിന്റെ ജന്മദേശം. ഇന്ത്യയില്‍ മധ്യപ്രദേശിലെ അലിരാജ്പുര്‍ ജില്ലയില്‍ കത്തിയവാഡില്‍ മാത്രമാണ് നൂര്‍ജഹാന്‍ കൃഷി ചെയ്യുന്നത്. ഒരെണ്ണത്തിന് തന്നെ രണ്ട് മുതല്‍ മൂന്നര കിലോ വരെ തൂക്കമുണ്ടാകുമെന്നതാണ് നൂര്‍ജഹാന്‍ മാമ്പഴത്തിന്റെ പ്രത്യേകത. ജൂണ്‍ ആദ്യത്തോടെയാണ് നൂര്‍ജഹാന്‍ മാവുകള്‍ വിളവെടുപ്പിന് തയ്യാറാവുന്നത്. ജനുവരി-ഫെബ്രുവരി മാസത്തിലാണ് പൂവിടല്‍. ഒരടി വരെ നൂര്‍ജഹാന്‍ മാങ്ങയ്ക്ക് വലിപ്പമുണ്ടാകാറുണ്ടെന്നും വിത്തിന് 150 മുതല്‍ 200 ഗ്രാം വരെ ഭാരമുണ്ടാകാറുണ്ടെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
കഴിഞ്ഞ സീസണില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാവുകള്‍ വേണ്ട വിധത്തില്‍ പൂക്കുകയോ മാമ്പഴങ്ങള്‍ ഉണ്ടാകുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഇത്തവണ കാലാവസ്ഥ അനുകൂലമാകുകയും ധാരാളം മാമ്പഴങ്ങള്‍ ലഭിക്കുകയും ചെയ്തുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.